Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landslide Near

Malappuram

സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ മ​ണ്ണി​ടി​ച്ചി​ല്‍: എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

മ​ങ്ക​ട: ക​ന​ത്ത മ​ഴ​യി​ല്‍ മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന് സ​മീ​പ​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നി​യ​ര്‍​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ എം​എ​ല്‍​എ ചീ​ഫ് എ​ൻ​ജി​നി​യ​റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച് അ​ടി​യ​ന്ത​ര പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കാ​നും മ​ണ്ണി​ടി​ച്ചി​ലി​ന് സ്ഥി​രം പ​രി​ഹാ​രം കാ​ണാ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.​സാ​ഹ​ച​ര്യം നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up